Muslim League leaders reacting to Kerala chief minister delay
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറാൻ തയ്യാറെടുക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഇനിയും വൈകിയാൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും നേതൃത്വം ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനവിധി നൽകിയ ആജ്ഞ മറന്ന് പ്രവർത്തിക്കരുത്. ടീം യുഡിഎഫിനെയാണ് ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ അണികളുടെ വികാരത്തിനൊപ്പം ഉയരാൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian Union Muslim League
സന്ദർശിക്കാം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ ആഹ്ലാദപ്രകടനങ്ങൾ നടക്കേണ്ട സമയത്ത് അണികൾ അസംതൃപ്തരാണെന്ന് ഹമീദ് ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് സ്വീകരണ പരിപാടികൾക്ക് വരേണ്ട എന്ന് പറയേണ്ട സാഹചര്യം വരെയുണ്ടായി. ഡൽഹിയിൽ മാസങ്ങളോളം നീളുന്ന ചർച്ചകൾ കേരളത്തിൽ സാധിക്കില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണരുത്. 23-ാം തീയതി വരെ സമയമുണ്ടല്ലോ എന്ന് അണികളോട് പറഞ്ഞാൽ ‘മോന്തയ്ക്ക് അടി കിട്ടുന്ന’ അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇവിടെ കാണുക
ഒരു സർക്കാർ അധികാരത്തിൽ വന്നാലുടൻ ജനകീയ വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ട്. എന്നാൽ അനിശ്ചിതമായി തീരുമാനം നീളുന്നത് ഭരണനിർവ്വഹണത്തെ ബാധിക്കും. പ്രവർത്തകർക്കും വോട്ടർമാർക്കും ഇടയിലുള്ള അസംതൃപ്തി ഒരു പരിധി വരെ മാത്രമേ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ എന്നും ലീഗ് നേതൃത്വം ഇതിനോടകം തന്നെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിന്റെ മെല്ലെപ്പോക്കിനെതിരെ യുഡിഎഫിനുള്ളിൽ നിന്ന് ഉയരുന്ന ആദ്യത്തെ ശക്തമായ പരസ്യപ്രതികരണമാണിത്.


