KSRTC buses and private bus owners protest in Kerala
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. ഈ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും സ്വകാര്യ ബസ് മേഖലയുടെ നാശത്തിന് വഴിവെക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചു. നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 70 ശതമാനവും സ്ത്രീകളാണ്. ഇവർ കെഎസ്ആർടിസിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
KSRTC
സന്ദർശിക്കാം.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സ്വകാര്യ ബസ് സർവീസുകൾ വലിയൊരു ശതമാനം യാത്രക്കാർക്ക് ഉപകാരപ്പെടുന്നുണ്ട്. കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന ശമ്പള പ്രതിസന്ധി വരുംദിവസങ്ങളിൽ സ്വകാര്യ ബസ് ജീവനക്കാർക്കും ഉണ്ടാകാൻ ഈ തീരുമാനം കാരണമാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ ഈ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.
ഇവിടെ കാണുക
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മേയ് ഒമ്പത് മുതൽ കെഎസ്ആർടിസി ബസുകളിൽ വനിതാ യാത്രക്കാരുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ‘ജെൻഡർ ടിക്കറ്റിംഗ്’ എന്ന സംവിധാനത്തിലൂടെ പ്രതിദിനം എത്ര സ്ത്രീകൾ ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെന്ന കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പ്രാവർത്തികമായാൽ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും യാത്രാ സൗകര്യങ്ങളും വിലയിരുത്താനാണ് ഈ നടപടി.


