UAE School Bus Ban: Update

ഏപ്രിൽ 20, 2026 തിങ്കളാഴ്ച മുതൽ യുഎഇയിലെ സ്കൂളുകൾ, നഴ്സറികൾ, കിന്റർഗാർട്ടനുകൾ എന്നിവ നേരിട്ടുള്ള അധ്യയനത്തിനായി (in-person learning) തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഇടയിലാണ് സ്കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബസ് സർവീസുകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ഗതാഗത അതോറിറ്റികളുമായും മുനിസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുമാണ് ഈ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഈ തീരുമാനം ആഴ്ചതോറും അവലോകനം ചെയ്യുമെന്നും, സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, സ്കൂൾ തുറക്കുന്ന തീയതിയിൽ കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും.

About The Author


