Dhoni's Big Return: CSK vs MI!

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വാർത്തയാണിത്. പേശീവലിവ് (calf strain) കാരണം സീസണിന്റെ തുടക്കം മുതൽ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ നായകൻ എം.എസ്. ധോണി, ഏപ്രിൽ 23-ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായി വരുന്ന ധോണി ഇപ്പോൾ പൂർണ്ണ ഫിറ്റ്നസിലേക്ക് അടുക്കുകയാണ്. പരിശീലന സെഷനുകളിൽ ബാറ്റിംഗ് കോച്ച് മൈക്കിൾ ഹസ്സിക്കൊപ്പവും സ്പിന്നർ നൂർ അഹമ്മദിനൊപ്പവും ധോണി സമയം ചെലവഴിക്കുകയും ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ടീമിലെ മധ്യനിരയിലെ ബാറ്റിംഗ് ആഴം വർദ്ധിപ്പിക്കാൻ ധോണിയുടെ സാന്നിധ്യം സിഎസ്കെയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും. പരിക്കിന്റെ പശ്ചാത്തലത്തിൽ, താരത്തെ നേരിട്ട് വിക്കറ്റ് കീപ്പിംഗിന് ഇറക്കുന്നതിന് പകരം ‘ഇംപാക്ട് പ്ലെയർ’ ആയി മാത്രം ഉപയോഗിക്കാനാണ് ടീം മാനേജ്മെന്റിന്റെ ആലോചന. നിലവിൽ പത്തു ടീമുകളുള്ള പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക്, മുംബൈക്കെതിരായ ഈ നിർണ്ണായക മത്സരം ഏറെ പ്രധാനപ്പെട്ടതാണ്. ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരായ മത്സരത്തിന് ശേഷം മുംബൈയിലേക്ക് യാത്ര തിരിക്കുന്ന ടീമിനൊപ്പം ധോണിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About The Author


