Mob Lynching Case involving Kerala youth in West Bengal
#MobLynching #WestBengal #KeralaYouth #Kultali #CrimeNews #SocialMediaNews #KeralaNews #JusticeForVictim #HumanityShamed
പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ മോഷ്ടാവെന്ന സംശയത്തിൽ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൾതാലി മേഖലയിൽ ജൂൺ ഒൻപതിനാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. കുൾതാലിയിലെ പരിചയക്കാരന്റെ വീട്ടിൽ ജോലിക്ക് എത്തിയതായിരുന്നു 30 വയസ്സുകാരനായ മലയാളി യുവാവ്. സംഭവദിവസം രാവിലെ അടുത്തുള്ള ചന്തയിലേക്ക് പോയ ഇയാൾക്ക് വഴിതെറ്റി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. ബംഗാളി ഭാഷ അറിയാത്തതിനാൽ നാട്ടുകാർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനോ തിരിച്ചറിയൽ രേഖകൾ കാണിക്കാനോ യുവാവിന് സാധിച്ചില്ല. ഇതോടെ കള്ളനാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
റോഡിൽ പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുൾതാലി പൊലീസാണ് യുവാവിനെ ജയ്നഗർ-കുൾതലി ആശുപത്രിയിൽ എത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്ന പൊലീസിന്, ശനിയാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലൂടെയാണ് ഇത് ആൾക്കൂട്ട കൊലപാതകമാണെന്ന് മനസ്സിലായത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടു പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട യുവാവിന്റെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ബംഗാൾ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
(Mob Lynching Case)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
West Bengal Police
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


