Trawling Ban Kerala at Vizhinjam fishing harbour
#Vizhinjam #TrawlingBan #KeralaFishermen #VizhinjamHarbour #ChakaraSeason #FishingLife #KeralaNews #FisheriesDepartment #CoastalKerala
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ, വരാനിരിക്കുന്ന ചാകരക്കാലത്തെ വലിയ പ്രതീക്ഷകളോടെ വരവേൽക്കാൻ ഒരുങ്ങി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് നിരോധനം ബാധകമല്ലാത്തതിനാൽ വിഴിഞ്ഞം തുറമുഖത്ത് വരും ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുക. ഈ സീസൺ മുന്നിൽക്കണ്ട് തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള നിരവധി മത്സ്യത്തൊഴിലാളികളും വള്ളങ്ങളും ഇതിനോടകം തന്നെ വിഴിഞ്ഞം തീരത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഹാർബറിലും പരിസരങ്ങളിലും വള്ളങ്ങൾ നിറഞ്ഞതോടെ തീരം ഇപ്പോൾ സജീവമാണ്.
വരും ദിവസങ്ങളിലെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താത്കാലിക ലൈഫ് ഗാർഡുമാരെയും തീരത്ത് നിയോഗിച്ചിട്ടുണ്ട്. ഹാർബറിലെ വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും, തീരത്തെ പോലീസ് എയ്ഡ് പോസ്റ്റുകൾ ഓലമേഞ്ഞ് പൊലീസുകാരെ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളും ഹാർബറിലെ സൗകര്യങ്ങളും പൂർത്തിയായതോടെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് തീരദേശവാസികൾ.
(Trawling Ban Kerala)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Fisheries Department
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


