Kerala Cabinet Talks led by KC Venugopal in Thiruvananthapuram
സംസ്ഥാന രാഷ്ട്രീയത്തിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും. (Kerala Cabinet Talks) പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികളും പാർട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകളും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിലാണ് ഹൈിക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടൽ. പ്രധാന വകുപ്പുകൾ കൈപ്പിടിയിലൊതുക്കാൻ വിവിധ നേതാക്കൾ ചരടുവലികൾ ശക്തമാക്കിയതോടെ സമവായത്തിലെത്താൻ കെ.പി.സി.സി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനും അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുമായി കെ.സി. വേണുഗോപാൽ നേരിട്ട് നേതാക്കളുമായി ചർച്ച നടത്തും. ഇന്ന് വൈകുന്നേരത്തോടെ തലസ്ഥാനത്തെത്തുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായും ഘടകകക്ഷി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ എണ്ണത്തിലും അന്തിമ തീരുമാനമെടുത്ത ശേഷം പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. വരും മണിക്കൂറുകളിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തെ ഈ നിർണ്ണായക ചർച്ചകളിലേക്കാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.


