Israel Lebanon Attack Shock

തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ. ഹിസ്ബുള്ളയുടെ ആയുധങ്ങളും സൈനിക സൗകര്യങ്ങളും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ലെബനന്റെ തെക്കൻ മേഖലയിൽ ലിതാനി നദി വരെ നീളുന്ന ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കുകയാണ് ഇതിലൂടെ ഇസ്രയേൽ ലക്ഷ്യമിടുന്നത്. തായ്ബെ, നഖുറ, ദൈർ സെര്യൻ എന്നീ ഗ്രാമങ്ങളിൽ വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്ന രീതിയാണ് സൈന്യം പിന്തുടരുന്നതെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ റഫ മാതൃകയിൽ അതിർത്തി ഗ്രാമങ്ങളിലെ കെട്ടിടങ്ങൾ പൂർണമായി നശിപ്പിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു. അതേസമയം, ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടത് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

About The Author


