Crude Oil Surge impact on Indian economy, stock market and rupee
Crude Oil Surge പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിപണിയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
എണ്ണവില കുതിപ്പിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ | Crude Oil Surge
#CrudeOilPrice #IndianEconomy #StockMarketCrash #RupeeFall #FuelCrisis #InflationRisk
കൊച്ചി: ഇറാന് നേരെ അമേരിക്ക ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരാൻ കാരണമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് ഇടനാഴിയിലെ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വർദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കൻ ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയും 80 ഡോളർ കടന്നിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഈ വിലക്കയറ്റം രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സംഘർഷം നീണ്ടുനിന്നാൽ വില 95 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൂടാതെ, രാജ്യത്തെ എൽ.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് വഴിയായതിനാൽ പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കാനും സാദ്ധ്യതയുണ്ട്.
ഓഹരി വിപണിയിൽ വൻ തകർച്ച; രൂപയുടെ മൂല്യം 96.30ലേക്ക് ഇടിഞ്ഞു
എണ്ണവിലയിലെ കുതിപ്പും നാണയപ്പെരുപ്പ ഭീഷണിയും ഇന്ത്യൻ സാമ്പത്തിക മേഖലയെയും വിപണിയെയും ഉലച്ചിരിക്കുകയാണ്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 20 ശതമാനം റീഇമ്പേഴ്സ്മെന്റ് ചാർജ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കം ചരക്കുനീക്ക ചെലവ് ഗണ്യമായി വർദ്ധിപ്പിക്കും. ഇതോടെ ആഭ്യന്തര വിപണിയിൽ ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുമെന്ന ഭീതിയിൽ ഓഹരി വിപണിയിൽ കനത്ത വൽപ്പന സമ്മർദ്ദമുണ്ടായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 561.46 പോയിന്റ് ഇടിഞ്ഞ് 77,054.94ലും നിഫ്റ്റി 158.95 പോയിന്റ് നഷ്ടത്തിൽ 24,052.05ലും അവസാനിച്ചു. ആഗോള അനിശ്ചിതാവസ്ഥയെ തുടർന്ന് നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ യു.എസ് ബോണ്ടുകളിലേക്കും ഡോളറിലേക്കും മാറിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം 62 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 96.30 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Petroleum Planning & Analysis Cell (PPAC) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


