MV Hondius cruise ship during hantavirus outbreak
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന എംവി ഹോണ്ടിയസ് എന്ന കപ്പലിലെ ഹാന്റാ വൈറസ് ബാധ ലോകത്തിന് പുതിയ ഭീഷണിയാകുന്നു. നിലവിൽ മൂന്ന് മരണങ്ങളാണ് കപ്പലിൽ റിപ്പോർട്ട് ചെയ്തത്. എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഹാന്റാ വൈറസിന്റെ അത്യപൂർവവും മാരകവുമായ ‘ആൻഡീസ്’ വകഭേദമാണ് കപ്പലിൽ പടർന്നത്. രോഗബാധയുടെ പശ്ചാത്തലത്തിൽ സ്പെയിനോ ഡച്ച് അധികൃതരോ കപ്പലിനെ തീരത്തടുക്കാൻ അനുവദിക്കുന്നില്ല. നിലവിൽ സ്പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് നീങ്ങുകയാണ് കപ്പൽ. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് World Health Organization സന്ദർശിക്കാം.
അർജന്റീനയിൽ ഹാന്റാ വൈറസ് കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായാണ് കണക്കുകൾ. 2025 ജൂൺ മുതൽ ഇതുവരെ 101 കേസുകളും 32 മരണങ്ങളും അവിടെ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവുമാണ് വൈറസ് വാഹകരായ എലികളുടെ വർധനവിന് കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പലിൽ ആദ്യം മരിച്ച ഡച്ച് ദമ്പതികൾ സന്ദർശിച്ച അർജന്റീനയിലെ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തും. എന്നാൽ ഇതൊരു ആഗോള പകർച്ചവ്യാധിയാകാൻ സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


