Kerala police rescue hostage from drug mafia gang
ബെംഗളൂരുവിൽ എം.ഡി.എം.എ.യ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഇടപാടുകാരന്റെ സുഹൃത്തിനെ കോഴിക്കോട്ടെത്തിച്ച് നാലുദിവസത്തോളം ബന്ദിയാക്കി മർദിച്ച ലഹരിമാഫിയ സംഘം പിടിയിൽ. വയനാട് മാനന്തവാടി സ്വദേശി സാജിദിനെയാണ് (30) താമരശ്ശേരി പോലീസും ഡൻസാഫ് സംഘവും ചേർന്ന് ഓമശ്ശേരി മുടൂരിലെ വാടകവീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കൊടുവള്ളി സ്വദേശികളായ ശിഹാബ് (40), അശ്വിൻ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിന്റെ മുറിയിൽ വെച്ചാണ് ശിഹാബ് ഉൾപ്പെട്ട സംഘം എം.ഡി.എം.എ.യ്ക്കായി സാജിദിന്റെ സുഹൃത്ത് വിമലിന് പണം നൽകിയത്. ഈ പണം ഒരു കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് മാറിയെങ്കിലും ലഹരിമരുന്നോ പണമോ തിരികെ ലഭിച്ചില്ല. ഇതിന് പിന്നാലെ തന്ത്രപൂർവ്വം സാജിദിനെ കോഴിക്കോട്ടെത്തിച്ച സംഘം മുടൂരിലെ വീടിന്റെ മച്ചിൽ പൂട്ടിയിടുകയായിരുന്നു. വടിയും കമ്പിയും ഉപയോഗിച്ചുള്ള മർദനമേറ്റ് അവശനായ സാജിദ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


