Police investigation near abandoned hotel building in Ernakulam assault case
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അരൂർ സ്വദേശിയായ സഞ്ജയ് ആണ് സംഭവത്തിലെ മുഖ്യപ്രതി. കേസിലെ മറ്റ് പ്രതികളായ തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ‘ബ്യു മോണ്ടേ’ ഹോട്ടലിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.കൂടുതൽ വിവരങ്ങൾക്കായി media7news.com-ൽ വായിക്കുക സന്ദർശിക്കുക.
യുവതിയെയും ആൺസുഹൃത്തിനെയും കെട്ടിടത്തിനുള്ളിൽ വെച്ച് തടഞ്ഞുവെച്ച പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അതിക്രമത്തെ ശക്തമായി ചെറുത്തുനിന്ന യുവതി, കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ഫയർ ഗോവണി വഴി താഴേക്ക് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. പൂർണ്ണനഗ്നയായി താഴേക്ക് ഓടിയെത്തിയ യുവതി ഉടൻ തന്നെ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളിൽ രണ്ടുപേരെ വാഹന നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ പൊലീസ് പിടികൂടിയത്.വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് https://keralapolice.gov.in സന്ദർശിക്കുക.


