Drishyam 3 Vehicle Number Controversy involving farmer complaint against film makers
Drishyam 3 Vehicle Number Controversy സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Drishyam 3 Vehicle Number Controversy: പ്രധാന വിവരങ്ങൾ
#Drishyam3 #Mohanlal #JeethuJoseph #AntonyPerumbavoor #Drishyam3Controversy #KochiTimes #IdukkiNews #MunnarPolice #MalayalamCinema #MovieControversy #Georgekutty
‘ദൃശ്യം മൂന്ന്’ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന നായകകഥാപത്രത്തിന്റെ കാറിന്റെ നമ്പർ കാരണം ഇടുക്കി കുഞ്ചിത്തണ്ണിയിലെ ഒരു ഏലം കർഷകൻ കടുത്ത പ്രതിസന്ധിയിൽ. തന്റെ ഉടമസ്ഥതയിലുള്ള വണ്ടിയുടെ നമ്പർ അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചു എന്നുകാട്ടി കുഞ്ചിത്തണ്ണി രണ്ടുമാക്കൽ സ്വദേശിയായ ആർ.ഡി. രാജീവാണ് മൂന്നാർ ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. രാജീവിന്റെ ഉടമസ്ഥതയിലുള്ള ‘കെ.എൽ. 69 ഡി 2772’ (KL 69 D 2772) എന്ന നമ്പർ സിനിമയിൽ വ്യാജമായി ഉപയോഗിച്ചു എന്നാണ് ആക്ഷേപം. നടൻ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കർഷകൻ പരാതി നൽകിയിരിക്കുന്നത്.
സിനിമയിലെ ഈ വണ്ടി നമ്പർ കാരണം നാട്ടുകാർ തന്നെ ‘ദൃശ്യം രാജീവ്’ എന്ന് വിളിച്ച് കളിയാക്കുകയാണെന്ന് കർഷകൻ പറയുന്നു. താൻ ദൃശ്യം സിനിമയെ അനുകരിച്ച് വണ്ടി നമ്പർ വ്യാജമായി ചമച്ചതാണെന്ന് ചിലർ പരിഹസിക്കുന്നു. കൂടാതെ, ഒരു ക്രിമിനൽ പശ്ചാത്തലമുള്ള സിനിമയിൽ ഈ നമ്പർ വന്നതുവഴി തനിക്കും അത്തരം ഗൂഢപ്രവർത്തനങ്ങളുണ്ടെന്ന രീതിയിൽ പ്രചാരണങ്ങൾ ഉണ്ടാകുന്നത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഈ വാഹന നമ്പർ വരുന്ന സിനിമയിലെ സീനുകൾ നീക്കം ചെയ്യണമെന്നും, അതുവരെ സിനിമയുടെ പ്രദർശനം നിരോധിക്കണമെന്നുമാണ് രാജീവിന്റെ ആവശ്യം. കൂടാതെ അണിയറപ്രവർത്തകർ പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


