Singappen Task Force launched for women and child safety in Tamil Nadu
Singappen Task Force സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Singappen Task Force: പ്രധാന വിവരങ്ങൾ
#Singappen #TamilNaduPolice #Vijay #CMVijay #WomenSafety #SingappenTaskForce #TamilNaduNews #ThalapathyVijay #WomenEmpowerment #SafetyFirst #ChennaiUpdates
തമിഴ്നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി രൂപീകരിച്ച ‘സിങ്കപ്പെൺ’ ദൗത്യസേന ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ചെന്നൈ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് സേനയെ തമിഴ്നാടിന് സമർപ്പിച്ചു. സ്ത്രീകൾക്ക് ബഹുമാനവും അന്തസ്സും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ‘സിങ്കപ്പെൺ’. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 354 കോടി രൂപ അനുവദിച്ചതായും, രണ്ടാംഘട്ടത്തിൽ 2500 പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സേനയ്ക്കായുള്ള പ്രത്യേക പട്രോളിങ് വാഹനങ്ങളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
നേവി ബ്ലൂ ഷർട്ടും കാക്കി പാന്റ്സും, രണ്ട് തോളുകളിലും വെള്ളി നക്ഷത്രങ്ങളും, മെറ്റൽ ബാഡ്ജോടുകൂടിയ കറുത്ത തൊപ്പിയുമണിഞ്ഞ് തികച്ചും പുതിയ രൂപത്തിലും ഭാവത്തിലുമാണ് സിങ്കപ്പെൺ സേനാംഗങ്ങൾ രംഗത്തിറങ്ങുന്നത്. സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയ സെൽ, ഇന്റലിജൻസ്, തമിഴ്നാട് സ്പെഷ്യൽ പോലീസ് ബറ്റാലിയൻ എന്നിവയിൽനിന്ന് തിരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരെയാണ് ഈ ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (IGP) കെ. ഭവാനീശ്വരിയാണ് സേനയെ നയിക്കുന്നത്. 18 സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ വലിയൊരു നിരയാണ് സുരക്ഷയൊരുക്കാൻ സജ്ജമായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സേന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുന്നതിനുമാണ് മുൻഗണന നൽകുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


