Iran World Cup Restrictions controversy involving travel rules for Iran football team during FIFA World Cup
Iran World Cup Restrictions സംബന്ധിച്ച വിവാദം ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി അന്താരാഷ്ട്ര കായികരംഗത്ത് ശ്രദ്ധ നേടുകയാണ്. യാത്രാ നിയന്ത്രണങ്ങൾ ടീമിന്റെ പ്രകടനത്തെയും തയ്യാറെടുപ്പുകളെയും ബാധിക്കുമെന്ന ആശങ്കയാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഉയർത്തുന്നത്.
ലോകകപ്പ് തയ്യാറെടുപ്പിൽ പ്രതിസന്ധി | Iran World Cup Restrictions
ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്ക ഏർപ്പെടുത്തിയ കർശന യാത്രാ നിയന്ത്രണങ്ങളിലും മാനദണ്ഡങ്ങളിലും കടുത്ത അതൃപ്തി. യുഎസിന്റെ കടുത്ത വിവേചനത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് ഇറാൻ. മത്സരദിവസം മാത്രം അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയും, കളി കഴിഞ്ഞയുടൻ വിശ്രമിക്കാൻ പോലും സമയം നൽകാതെ മെക്സിക്കോയിലെ ക്യാമ്പിലേക്ക് മടങ്ങാൻ നിർബന്ധിക്കുകയും ചെയ്യുന്ന യുഎസിന്റെ നടപടിയാണ് ഇറാൻ ടീമിനെ പ്രകോപിപ്പിച്ചത്.
മത്സരങ്ങൾ നടക്കുന്നതിന് വെറും 24 മണിക്കൂർ മുൻപ് മാത്രമേ ഇറാൻ ടീമിന് അമേരിക്കയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. കളി കഴിഞ്ഞാലുടൻ രാജ്യം വിടണമെന്ന നിബന്ധന ടീമിന്റെ ശാരീരികക്ഷമതയെയും മത്സരത്തിനായുള്ള തയ്യാറെടുപ്പുകളെയും കടുത്ത രീതിയിൽ ബാധിക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ലോകകപ്പ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കും നിയമങ്ങൾ ഒരുപോലെ ആയിരിക്കണമെന്നും, ഇറാനോട് മാത്രമുള്ള ഈ വേർതിരിവ് ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ ആരോപിച്ചു. ഈ പ്രതിസന്ധികൾക്കിടയിലും ടൂർണമെന്റിനായുള്ള കടുത്ത പരിശീലനത്തിലാണ് ടീം ഇപ്പോൾ.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് FIFA സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


