Cosmic Samson first look poster featuring Sandeep Pradeep
റ്റുകൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താം ചിത്രമായ “കോസ്മിക് സാംസൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവതാരം സന്ദീപ് പ്രദീപിനെ കേന്ദ്രകഥാപാത്രമാക്കി ‘ജോൺ ലൂതർ’ ഫെയിം അഭിജിത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ആക്ഷൻ വിഭാഗത്തിൽപെടുന്ന ചിത്രം സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മിന്നൽ മുരളിക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ വിവരങ്ങൾ media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Weekend Blockbusters സന്ദർശിക്കാം.
മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പടക്കളം, എക്കോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണിത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. സിബി മാത്യു അലക്സ് സംഗീതവും ദീപക് ഡി മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിഷ്വൽസ് പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം നൽകുമെന്നുറപ്പാണ്.
ഇവിടെ കാണുക


