Police investigation near well in Ernakulam driver death case
എറണാകുളം കിഴക്കമ്പലത്തിന് സമീപം ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഊരാക്കാടുള്ള സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ഈ മില്ലിലെ തന്നെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീൺ. കൂടുതൽ വിവരങ്ങൾ media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
സംഭവത്തിൽ തടിയിട്ട പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിച്ചുവരികയാണ്.
ഇവിടെ കാണുക


