Atholi murder case police investigation
കോഴിക്കോട് അത്തോളിയിൽ ഭാര്യയുടെ സുഹൃത്തായ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (Atholi Murder Case). അത്തോളി മൊടക്കല്ലൂർ സ്വദേശി അഖിലിനെയാണ് (32) കോട്ടൂളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു അത്തോളി കൊടശ്ശേരി കനാൽ റോഡിന് സമീപം വെച്ച് ബാലുശ്ശേരി കാവുന്തറ സ്വദേശി ജിഷ്ണുവിനെ (28) അഖിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജിഷ്ണു മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഖിലിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നതിനിടയിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
കുടുംബ തർക്കങ്ങളെത്തുടർന്ന് അഖിലിന്റെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവദിവസം ഭാര്യയെ കാണാൻ ജിഷ്ണു എത്തിയതറിഞ്ഞ് പ്രകോപിതനായ അഖിൽ, ജിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്കായി അത്തോളി പൊലീസും സൈബർ സെല്ലും തെരച്ചിൽ നടത്തുന്നതിനിടയിലാണ് കോട്ടൂളിയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ കാണുക


