YouTuber Thoppi Case investigation by Ernakulam Rural Police under IT Act
YouTuber Thoppi Case വീണ്ടും ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് എറണാകുളം റൂറൽ പോലീസ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്.
സൈബർ നിയമനടപടികൾ ശക്തമാകുന്നു | YouTuber Thoppi Case
സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ പോലീസാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്തത്. തന്റെ സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊപ്പിക്കും സംഘത്തിനുമെതിരെ പോലീസ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയതെന്ന് പരാതിക്കാരനായ ശ്രീജിത്ത് പെരുമന പറഞ്ഞു. ഇതിനുപുറമേ പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഫോൺ ഓഡിയോ ക്ലിപ്പുകൾ ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെച്ചിരുന്നു. മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊപ്പിയുടെ മുൻ സുഹൃത്തുക്കൾ തന്നെയാണ് ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് പുറത്തറിയിച്ചത്. ഇതിനൊപ്പം ഗായകൻ ഹനാൻഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും നിലവിൽ ഇവർക്കെതിരെയുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Cyber Crime Reporting Portal സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


