NEET Re Exam Protest by medical students against restrictions during re examination
NEET Re Exam Protest രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെ, പുനഃപരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ മെഡിക്കൽ വിദ്യാർത്ഥികളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.
പരീക്ഷാ സുരക്ഷാ നടപടികൾക്കെതിരെ പ്രതിഷേധം | NEET Re Exam Protest
രാജ്യത്ത് ഇന്ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് അവധി നിഷേധിച്ചുകൊണ്ടുള്ള ദേശീയ മെഡിക്കൽ കമ്മീഷന്റെ വിചിത്ര നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം. ഞായറാഴ്ച ആയിരുന്നിട്ടുകൂടി മെഡിക്കൽ ലീവ് പോലും എടുക്കാൻ അനുവദിക്കാത്ത തരത്തിലുള്ള കടുത്ത നിബന്ധനകൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 25 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതുന്ന ഒരു പരീക്ഷ പൂർണ്ണ സുരക്ഷയിൽ കൃത്യമായി നടത്താൻ കഴിയാത്തത് സർക്കാരിന്റെ കടുത്ത കഴിവുകേടാണെന്നാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ പക്ഷം. പരീക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന് പകരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ പൂട്ടിയിടാൻ ശ്രമിക്കുന്ന ഇത്തരം വിചിത്ര നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വ്യക്തമാക്കി.
കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5.15 വരെയാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വൈകിട്ട് 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന പരീക്ഷയിൽ കടുത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ മേയ് മൂന്നിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ അധികൃതർ നിർബന്ധിതരായത്. ഇതിനിടെ, നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലിഗ്രാം ആപ്ലിക്കേഷൻ രാജ്യത്ത് താത്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Medical Commission സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


