Wayanad Poster Protest against Congress leaders
മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. (Wayanad Poster Protest) സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്നും, മണ്ഡലത്തെ ജയിക്കാൻ മാത്രമുള്ള ഇടമായി കാണരുതെന്നുമാണ് പോസ്റ്ററുകളിലെ പ്രധാന മുന്നറിയിപ്പ്. കെ.സി. വേണുഗോപാലിനെതിരെയും കടുത്ത വിമർശനങ്ങളാണ് പോസ്റ്ററിലുള്ളത്. ‘കെ.സി നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് നൽകില്ല’ എന്ന വാചകങ്ങൾ പാർട്ടി അണികൾക്കിടയിലെ പ്രതിഷേധം വ്യക്തമാക്കുന്നു. വയനാട് ഡി.സി.സി ഓഫീസിന് സമീപവും എം.പി ഓഫീസിന് പരിസരത്തുമാണ് പ്രധാനമായും പോസ്റ്ററുകൾ പതിപ്പിച്ചത്. വയനാട്ടിലെ എം.എൽ.എമാർ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതിൽ കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് ഈ നീക്കം. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും, ജനവികാരം മാനിച്ചില്ലെങ്കിൽ വയനാടും അമേഠിയായി മാറുമെന്ന ഭീഷണി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.


