VD Sathesan Kerala CM official announcement
നീണ്ട നാളത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം. (VD Sathesan Kerala CM) കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നിന്നാണ് പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രകടനവും പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിലെ നേതൃപാടവവും കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് സതീശന് തന്നെ നറുക്ക് വീഴുകയായിരുന്നു. കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ മുഖം നൽകുമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.


