VD Satheesan CM official announcement in Delhi
10 ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അധികാര വടംവലികൾക്കും വിരാമം കുറിച്ചുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. (VD Satheesan CM) ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നിരീക്ഷക ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി അറിയിച്ചത്. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് ഉണ്ടായിരുന്നുവെങ്കിലും, സംസ്ഥാനത്തെ പൊതുവികാരവും ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. 102 സീറ്റുകളുമായി പിണറായി സർക്കാരിനെ താഴെയിറക്കിയ യുഡിഎഫ് മുന്നണിയെ ഇനി സതീശൻ നയിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അവകാശവാദം ഉന്നയിച്ചതോടെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെട്ട ഉന്നതതല യോഗം സതീശനെ നറുക്കിട്ടത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.


