VD Satheesan Visit to AK Antony residence
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണിയെ സന്ദർശിച്ച് വി.ഡി. സതീശൻ. (VD Satheesan Visit) തിരുവനന്തപുരത്തെ ആൻ്റണിയുടെ വസതിയിലെത്തിയ അദ്ദേഹം പുതിയ ദൗത്യമേറ്റെടുക്കുന്നതിന് മുന്നോടിയായി അനുഗ്രഹം തേടി. കൊടിക്കുന്നിൽ സുരേഷ് എംപി, വി.ടി. ബൽറാം എംഎൽഎ, മുഹമ്മദ് ഷിയാസ് തുടങ്ങിയ പ്രമുഖ നേതാക്കളും സതീശനോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ സതീശന്റെ പേര് നിർദ്ദേശിക്കുന്നതിൽ ആൻ്റണിയുടെ പിന്തുണയും നിർണ്ണായകമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പത്തു വർഷത്തിന് ശേഷം അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഉപദേശങ്ങളും ആൻ്റണി നൽകിയതായാണ് സൂചന.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.


