Rajasthan Royals Top IPL

ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, വെറും 18 ഓവറുകളിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 43 പന്തിൽ 81 റൺസെടുത്ത ധ്രുവ് ജുറേലും, 26 പന്തിൽ 78 റൺസുമായി തകർത്തടിച്ച കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 37 പന്തിൽ കെട്ടിപ്പടുത്ത 108 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ രജത് പാട്ടിദാർ (63) ടീമിനായി ടോപ് സ്കോററായപ്പോൾ, തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണത് ടീമിന് തിരിച്ചടിയായി. വെങ്കടേഷ് അയ്യർ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചത്. ഈ വിജയത്തോടെ നാല് കളികളിൽ നിന്ന് എട്ടു പോയിന്റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

About The Author


