Python Meat Seizure by Kerala Forest Department in Pala after wildlife crime investigation
Python Meat Seizure കേസിൽ വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വനംവകുപ്പും പൊലീസും നിർണായക തെളിവുകൾ കണ്ടെത്തിയത്.
വന്യജീവി സംരക്ഷണ നിയമനടപടി ശക്തമാക്കി | Python Meat Seizure
പാലാ: വീട്ടുപറമ്പിലെത്തിയ പെരുമ്പാമ്പിനെ അടിച്ച് കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ മധ്യവയസ്കൻ പിടിയിലായി. പാലാ പാമ്പൂരാംപാറ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് പൊലീസിന്റെയും വനംവകുപ്പിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. കഴിഞ്ഞദിവസം ഇയാളുടെ വീടിന് സമീപമെത്തിയ പെരുമ്പാമ്പിനെ ഷിജോ പിടികൂടി കൊല്ലുകയായിരുന്നു. തുടർന്ന് ഇറച്ചിയാക്കി മാറ്റിയ പാമ്പിന്റെ മൂന്ന് കിലോയോളം വരുന്ന മാംസം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു.
ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും എരുമേലിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഷിജോയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സംരക്ഷണം അർഹിക്കുന്ന ജീവിയായ പെരുമ്പാമ്പിനെ കൊന്നതിനും മാംസം സൂക്ഷിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Forest Department സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


