Project Meghalaya Case investigation by Chennai Police
Project Meghalaya Case എന്ന പേരിൽ ശ്രദ്ധ നേടുന്ന കേസിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം വീണ്ടും ചർച്ചയാകുകയാണ്. കോഴ വാഗ്ദാനവും ഗൂഢാലോചന ആരോപണങ്ങളും സംബന്ധിച്ച അന്വേഷണം ചെന്നൈ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.
രാഷ്ട്രീയ ഗൂഢാലോചന ആരോപണങ്ങൾ | Project Meghalaya Case
#ProjectMeghalaya #TamilNaduPolitics #TVK #VijayGovernment #DMK #Chennaipolice #BreakingNews #KeralaNews
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന ‘പ്രോജക്ട് മേഘാലയ’ അട്ടിമറി ശ്രമത്തിൽ ചെന്നൈ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ടിവികെ എംഎൽഎമാർക്ക് വൻ തുക കോഴ നൽകി സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലേചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പൊലീസ് നിർണായക നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഈ വൻ അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവർത്തകനായ വിജയനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾക്കായി പിടിച്ചെടുക്കുകയും ചെയ്തു. കേസിൽ ഇതുവരെ ഒൻപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാരിനെ വീഴ്ത്താൻ അണിയറയിൽ നടന്ന നീക്കങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചില പ്രമുഖ ഡിഎംകെ നേതാക്കൾക്കും ചെന്നൈ പൊലീസ് ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പകപോക്കലിന് വേണ്ടി സർക്കാർ നടത്തുന്ന വ്യാജ ആരോപണങ്ങളാണിതെന്നാണ് പ്രതിപക്ഷമായ ഡിഎംകെ വ്യക്തമാക്കുന്നത്.
ടിവികെയുടെ ഉത്തരംഗരൈ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഡോ. എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നാടകീയമായ അട്ടിമറി കേസിന്റെ തുടക്കം. നിയമസഭയിൽ സ്പീക്കറുടെ പ്രമേയത്തിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിനായി തനിക്ക് 35 കോടി രൂപ വരെ പ്രതികൾ വാഗ്ദാനം ചെയ്തുവെന്നാണ് ഇളയരാജ വ്യക്തമാക്കിയത്. ഈ വൻ തുകയുടെ വാഗ്ദാനം നിരസിച്ചതോടെ തനിക്കും കുടുംബാംഗങ്ങൾക്കും നേരെ പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടായതായും പരാതിയിൽ പറയുന്നു. വിജയ് സർക്കാരിനെ തകർക്കുന്നതിനായി ഏകദേശം 15 ഓളം ടിവികെ എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ പ്രതികൾ വിപുലമായ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഗൂഢാലേചനയുടെ മുഖ്യസൂത്രധാരൻ യൂട്യൂബറായ തിരുനാവുക്കരശാണെന്നാണ് പൊലീസ് സ്ഥിരീകരണം. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണ് ചെന്നൈ പൊലീസ് നൽകുന്ന സൂചന.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Tamil Nadu Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


