FIFA Championship Ring for FIFA World Cup winners
FIFA Championship Ring അവതരിപ്പിക്കുന്നതിലൂടെ ലോകകപ്പ് വിജയികൾക്ക് പുതിയൊരു അംഗീകാരം നൽകുന്ന നീക്കമാണ് ശ്രദ്ധ നേടുന്നത്. ലോകകപ്പ് ഫൈനലിനോടനുബന്ധിച്ചുള്ള ഈ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് വലിയ കൗതുകമുണർത്തിയിരിക്കുകയാണ്.
ലോകകപ്പ് വിജയികൾക്ക് പുതിയ അംഗീകാരം | FIFA Championship Ring
#FIFAWorldCup #ChampionshipRing #FIFA2026 #SpainVsArgentina #WorldCupFinal #FootballNews #BreakingNews #KeralaNews
ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത് ഫിഫയുടെ വക ചരിത്രത്തിലാദ്യത്തെ പുത്തൻ സർപ്രൈസ് സമ്മാനം. ലോകകിരീടം നേടുന്ന ടീമിന് ഇനി മുതൽ ഫിഫ ട്രോഫിക്കും സ്വർണ്ണ മെഡലുകൾക്കും പുറമെ, പ്രത്യേകം രൂപകൽപ്പന ചെയ്ത അതിമനോഹരമായ ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങളും’ (Championship Rings) സമ്മാനമായി നൽകും. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഫിഫ ഇത്തരമൊരു സമ്മാനം ഏർപ്പെടുത്തുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫിഫ ഈ ആകർഷകമായ മോതിരങ്ങൾ നിർമ്മിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രമുഖ ലീഗുകളായ എൻ.എഫ്.എൽ (NFL), എൻ.ബി.എ (NBA), എം.എൽ.ബി (MLB) എന്നിവയിലെ ചാമ്പ്യന്മാർക്ക് ഇത്തരം മോതിരങ്ങൾ നൽകുന്നത് പണ്ടുമുതലേ പതിവാണ്. ഈ രീതിയാണ് ഇപ്പോൾ ലോകകപ്പിലേക്കും ഫിഫ കൊണ്ടുവരുന്നത്. ഈ വർഷത്തെ ലോകകപ്പിനോട് അനുബന്ധിച്ച് ആകെ 2,026 മോതിരങ്ങളാണ് ഫിഫ പ്രത്യേകമായി നിർമ്മിക്കുന്നത്.
പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന ഈ മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ ചിത്രവും, മറുവശത്ത് ചാമ്പ്യന്മാരാകുന്ന ടീമിന്റെ പേരും മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ടാകും. ആകെ നിർമ്മിക്കുന്നതിൽ നിന്നും വിജയികളാകുന്ന ടീമിലെ കളിക്കാർക്കും അവരുടെ സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കുമായി 30 മോതിരങ്ങൾ ഫിഫ മാറ്റിവെക്കും. ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി ഫിഫയുടെ ഔദ്യോഗിക ഉല്പന്നമായി (Official Merchandise) വിപണിയിലെത്തിക്കാനാണ് തീരുമാനം. ഫൈനൽ മത്സരം അവസാനിച്ചയുടൻ ചാമ്പ്യൻ ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താല്കാലികമായ മോതിരങ്ങൾ വേദിയിൽ വെച്ച് നൽകും. തുടർന്ന് ടീമിലെ മറ്റ് അംഗങ്ങളുടെ വിരലുകളുടെ അളവനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥിരം മോതിരങ്ങൾ പിന്നീട് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. കായികലോകം ഉറ്റുനോക്കുന്ന സ്പെയിനും അർജന്റീനയും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ജൂലൈ 19-ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് FIFA Official സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


