Pregnant Woman Suicide case in Telangana involving alleged domestic harassment
Pregnant Woman Suicide കേസായി ശ്രദ്ധ നേടുന്ന ഈ സംഭവം കുടുംബ പീഡനവും മാനസിക സമ്മർദ്ദവും സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. യുവതിയുടെ മരണത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കുടുംബ പീഡനാരോപണത്തിൽ അന്വേഷണം | Pregnant Woman Suicide
#TelanganaNews #CrimeNews #DowryHarassment #DomesticViolence #JusticeForSushmitha #Medak #KeralaNews
ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്ന് തെലങ്കാനയിലെ മേദക് ജില്ലയിൽ അഞ്ചുമാസം ഗർഭിണിയായ ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. അല്ലദുർഗ് സ്വദേശിനിയായ സുസ്മിതയാണ് ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയത്. 18 മാസം മുൻപായിരുന്നു സുസ്മിതയും ജി. അഭിലാഷും തമ്മിലുള്ള വിവാഹം. വിവാഹജീവിതത്തിന്റെ തുടക്കം മുതൽ അഭിലാഷിന് സുസ്മിതയെ സംശയമായിരുന്നുവെന്നും, ഇതിന്റെ പേരിൽ ദിവസവും ക്രൂരമായ മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നുവെന്നും യുവതിയുടെ അമ്മ ജനാബായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ജൂൺ 23-ന് ഭർതൃവീട്ടിൽ വെച്ച് നടന്ന ബേബി ഷവർ ചടങ്ങിനിടെയുണ്ടായ തർക്കമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. തർക്കത്തിനിടയിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന് ഭർത്താവ് അഭിലാഷ് ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം താൽക്കാലികമായി ഒത്തുതീർപ്പാക്കിയെങ്കിലും, ഭർത്താവും അമ്മയും ചേർന്ന് സുസ്മിതയെ വീണ്ടും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കി. യുവതിയുടെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് പ്രതികളായ അഭിലാഷിനെയും അമ്മയെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിലാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Telangana Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


