Trivandrum Station Accident with piling machine on railway track
Trivandrum Station Accident സംഭവത്തെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ട്രാക്കിലേക്ക് മറിഞ്ഞ പൈലിംഗ് യന്ത്രം നീക്കാൻ റെയിൽവേ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
റെയിൽവേ വികസനത്തിനിടെ അപകടം | Trivandrum Station Accident
#TrivandrumCentral #RailwayAccident #TrainUpdates #Thiruvananthapuram #KeralaRailway #BreakingNews #KeralaNews #RailwayDevelopment
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ വൻ അപകടം. സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾക്കായി എത്തിച്ച കൂറ്റൻ പൈലിംഗ് യന്ത്രം നിയന്ത്രണം വിട്ട് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയിൽവേ അധികൃതരെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയ സംഭവം ഉണ്ടായത്. ട്രാക്കിലേക്ക് മറിഞ്ഞ യന്ത്രം നിലവിൽ റെയിൽവേയുടെ ഉന്നത ശേഷിയുള്ള വൈദ്യുത ലൈനുകളിൽ തട്ടിയാണ് നിൽക്കുന്നത്. അപകടത്തെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോം വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ട്രാക്കിലേക്ക് ചരിഞ്ഞ വീണ പൈലിംഗ് യന്ത്രം അടിയന്തരമായി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ എൻജിനീയറിങ് വിഭാഗവും ജീവനക്കാരും. അപകടം നടന്നയുടൻ തന്നെ യന്ത്രം ട്രാക്കിൽ നിന്നും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കനത്ത ഭാരമുള്ളതിനാൽ ആദ്യം പരാജയപ്പെടുകയായിരുന്നു. നിലവിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് യന്ത്രം ഉയർത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ മൂന്ന് മണി വരെയാണ് ഒന്നാം നമ്പർ ട്രാക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Indian Railways സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


