Perambra car fire incident in Kozhikode
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കരമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറു മാസം ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവം നാടിനെ നടുക്കി. ചെറുവണ്ണൂർ കക്കരമുക്ക് സ്വദേശി പൂവത്തുംചാലിൽ റിജിൻലാലിന്റെ ഭാര്യ സോന (27) ആണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പതിവ് ഗർഭകാല പരിശോധനകൾക്ക് ശേഷം ഭർത്താവ് റിജിൻലാലിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന് പെട്ടെന്ന് തീപിടിച്ചത്. (Perambra Car Fire)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
റോഡിലൂടെ പോവുകയായിരുന്ന കാറിന്റെ പിൻഭാഗത്തുനിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. കാർ ഓടിച്ചിരുന്ന റിജിൻലാൽ ഉടൻ തന്നെ പുറത്തിറങ്ങി സമീപത്തെ തോട്ടിൽ ചാടിയാണ് വസ്ത്രത്തിൽ പടർന്ന തീയണച്ചത്. എന്നാൽ കാറിന്റെ ഡോറുകൾ ലോക്കായതിനാലും തീ അതിവേഗം പടർന്നതിനാലും പിൻസീറ്റിലുണ്ടായിരുന്ന സോനയെ പുറത്തെടുക്കാൻ നാട്ടുകാർക്ക് സാധിച്ചില്ല. വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ച ശേഷമാണ് സോനയുടെ മൃതദേഹം കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ റിജിൻലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ കാണുക. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിലാണ് ദമ്പതികളെ തേടി ഈ വലിയ ദുരന്തമെത്തിയത്. കാറിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻഭാഗത്തിനോ എൻജിനോ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ, പിൻഭാഗത്തുനിന്ന് തീപടർന്നതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസും ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


