Operation Toofan Arrest by Kerala Police in Perumbavoor heroin case
Operation Toofan Arrest ഭാഗമായി നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ ഹെറോയിൻ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട നിർണായക അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
ഹെറോയിൻ വിതരണ ശൃംഖലയിലെ അന്വേഷണം | Operation Toofan Arrest
#DrugBust #OperationToofan #KeralaPolice #AntiNarcotics #PerumbavoorNews #HeroinSeizure #BreakingNews #KeralaNews
കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും വൻതോതിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയായ അസം സ്വദേശി പൊലീസിന്റെ പിടിയിലായി. മയക്കുമരുന്ന് കച്ചവടക്കാർക്കിടയിൽ ‘ദാദാ’ എന്ന കുപ്രസിദ്ധ നാമത്തിൽ അറിയപ്പെട്ടിരുന്ന 38കാരനായ ഷെഫീഖുൾ ഇസ്ലാമാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് ഇയാൾ വലയിലായത്. ദിവസങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ അങ്കമാലിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണമാണ് ലഹരിസംഘത്തിന്റെ തലവനിലേക്ക് പൊലീസിനെ എത്തിച്ചത്.
പത്തുവർഷങ്ങൾക്ക് മുൻപ് തൊഴിലാളിയായി കേരളത്തിലെത്തിയ ഷെഫീഖുൾ ഇസ്ലാം ആദ്യം വിവിധ പ്ലൈവുഡ് കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഇതിന്റെ മറവിൽ ആക്രിക്കച്ചവടം ആരംഭിക്കുകയും ഇതിനിടയിലൂടെ വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ശൃംഖല കെട്ടിപ്പടുക്കുകയുമായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അതീവ ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിമരുന്ന് ശേഖരത്തിനായി അസമിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി വിമാനമാർഗ്ഗത്തിലായിരുന്നു ഇയാളുടെ ആഡംബര യാത്രകൾ. പെരുമ്പാവൂർ കേന്ദ്രമാക്കിയായിരുന്നു പ്രധാന വിതരണം. അസമിൽ നിന്ന് വെറും 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ കേരളത്തിൽ ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇത് കൂടാതെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി ഒന്നിന് 1,000 രൂപ നിരക്കിൽ ചില്ലറ വിൽപ്പനയും നടത്തിയിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ പെരുമ്പാവൂർ പോഞ്ഞാശേരി ഭാഗത്ത് ആരും ശ്രദ്ധിക്കാത്ത വിജനമായ സ്ഥലങ്ങളിൽ വാടകയ്ക്കെടുത്ത വീടുകളിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ താവളത്തിൽ നിന്ന് മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടിലുകൾ പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സംശയസ്പദമായ ഇടപാടുകൾ നടന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


