Lucknow School Assault CCTV incident at private school classroom
Lucknow School Assault സംഭവം കുട്ടികളുടെ സുരക്ഷയും സ്കൂൾ മേൽനോട്ട സംവിധാനങ്ങളും വീണ്ടും ചർച്ചയാക്കുകയാണ്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂൾ സുരക്ഷാ വീഴ്ച ചർച്ചയാകുന്നു | Lucknow School Assault
#LucknowSchoolIncident #SchoolAssault #ALSAcademy #ClassMonitor #CCTVFootage #ChildSafety #BreakingNews #KeralaNews
ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിൽ അഞ്ച് വയസുകാരനായ നേഴ്സറി വിദ്യാർത്ഥിക്ക് സഹപാഠിയായ പെൺകുട്ടിയുടെ ക്രൂരമർദനം. ക്ലാസ് ലീഡറായ പെൺകുട്ടിയാണ് അച്ചടക്കം പാലിക്കണമെന്ന പേരിൽ 12 മിനിറ്റിലധികം സമയം കുട്ടിയെ ക്രൂരമായി തല്ലി ചതച്ചത്. ലക്നൗ വൃന്ദാവൻ യോജനയിലെ എ.എൽ.എസ് അക്കാദമിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ കടുത്ത നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കടുത്ത വേദനയും ഭയവും കാരണം അവശനിലയിലായ കുട്ടിയെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റിനെ സമീപിച്ച് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ ക്ലാസ് ലീഡറായ പെൺകുട്ടി അഞ്ച് വയസുകാരനെ തുടർച്ചയായി അടിക്കുകയും ഇടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് നിലത്ത് വലിച്ചിഴക്കുന്നതും വ്യക്തമായി കാണാം. അദ്ധ്യാപിക ക്ലാസിൽ ഇല്ലാതിരുന്ന സമയത്താണ് ഈ ക്രൂരത മുഴുവൻ അരങ്ങേറിയത്. ഇത്രയും സമയം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടും സ്കൂളിലെ മറ്റ് ജീവനക്കാരോ അധികൃതരോ ഇത് തടയാൻ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഈ പെൺകുട്ടി ക്ലാസിലെ മറ്റ് രണ്ട് കുട്ടികളെയും മാറിമാറി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി കൂടുതൽ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ രംഗത്തെത്തി. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പ്രിൻസിപ്പൽ മർദിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നതിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Uttar Pradesh Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


