NEET ReExam Scam investigation involving arrests in Bihar and Uttar Pradesh
NEET ReExam Scam സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുന്നതിനിടെ, പുനഃപരീക്ഷാ ദിനത്തിലും വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
പരീക്ഷാ സുരക്ഷയെ ചോദ്യം ചെയ്ത് പുതിയ സംഭവങ്ങൾ | NEET ReExam Scam
#NEETExam #NEETReExam #ExamScam #BiharNews #NEETCheating #BreakingNewsMalayalam #ArpitSingh #NationalNewsMalayalam
രാജ്യത്ത് നടന്ന നീറ്റ് പുനഃപരീക്ഷാ ദിനത്തിലും ആൾമാറാട്ടവും പരീക്ഷാ ക്രമക്കേടുകളും വ്യാപകമെന്ന് റിപ്പോർട്ട്. ബിഹാറിലെ ലഖിസരായിയിൽ മറ്റൊരു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാനെത്തിയ എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ ഒൻപത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഖിസരായിയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നും പിടിയിലായ അർപിത് സിംഗ്, ഗയ അനുഗ്രഹ് നാരായൺ മഗഥ് മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. മുൻപ് രാജ്യത്ത് വലിയ വിവാദമായ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാക്കേസിലും പ്രതിസ്ഥാനത്ത് ഉയർന്നുകേട്ട പേരാണ് ഇയാളുടേതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പരീക്ഷാ കേന്ദ്രത്തിലെ ബയോമെട്രിക് പരിശോധനയ്ക്കിടെ രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ആൾമാറാട്ടം പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ബിഹാറിന് പുറമെ ഉത്തർപ്രദേശിലും സമാനമായ രീതിയിൽ പരീക്ഷാ തട്ടിപ്പിന് ശ്രമിച്ച കേസിൽ അറസ്റ്റുണ്ടായിട്ടുണ്ട്. യുപിയിലെ ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന യുവാവാണ് പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപ്പേപ്പറുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും നിലനിൽക്കെയാണ് പുനഃപരീക്ഷാ ദിനത്തിലും മെഡിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ആൾമാറാട്ടത്തിനും മറ്റ് ക്രമക്കേടുകൾക്കുമായി രംഗത്തിറങ്ങിയത്. അറസ്റ്റിലായ പ്രതികൾക്ക് പിന്നിൽ വൻ പരീക്ഷാ തട്ടിപ്പ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Testing Agency (NTA) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


