Muhammad Riyas response after ED raid
എക്സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന് പിന്നാലെ ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് (Muhammad Riyas Response). “വളഞ്ഞിട്ടടിച്ചോളൂ.. സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ല” എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. കോഴിക്കോട് കോട്ടൂളിയിലെ റിയാസിന്റെ വസതിയിൽ പുലർച്ചെ ആറരയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കെത്തിയത്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന സൂചന നൽകിക്കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടിയോട് റിയാസ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Enforcement Directorate
സന്ദർശിക്കാം.
കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ കേരളത്തിലും ബംഗളൂരുവിലുമായി 12 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും എക്സാലോജിക് ഓഫീസുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഇഡി അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്ന ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സലോജിക്കിന്, സിഎംആർഎൽ കമ്പനി നിയമവിരുദ്ധമായി പണം നൽകിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം നടത്തുന്നത്.
ഇവിടെ കാണുക


