Exalogic ED raid at political leaders residence
എക്സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ റെയ്ഡ് നടത്തുന്നു (Exalogic ED Raid). സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട് ഉൾപ്പെടെ കേരളത്തിലും ബംഗളൂരുവിലുമായി 12 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലും പുലർച്ചെ ആറ് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. നിലവിൽ പിണറായി വിജയനും മകൾ വീണാ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്നാണ് വിവരം. കണ്ണൂരിലെ വീട് പൂട്ടിയിട്ടിരുന്നതിനെ തുടർന്ന് കെയർടേക്കറെ വിളിച്ചുവരുത്തിയാണ് തുറപ്പിച്ചത്. റെയ്ഡ് വാർത്തയറിഞ്ഞ് കണ്ണൂരിൽ സി.പി.എം പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Enforcement Directorate
സന്ദർശിക്കാം.
മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലും ഇഡി സംഘം വിശദമായ പരിശോധന നടത്തുന്നുണ്ട്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ ഇഡി അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്ന ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക്കിന്, സിഎംആർഎൽ കമ്പനി യാതൊരു സേവനവും ലഭ്യമാക്കാതെ വലിയ തുക നിയമവിരുദ്ധമായി നൽകിയെന്നാണ് കേസ്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര ഏജൻസി നിലവിൽ അന്വേഷിക്കുന്നത്.
ഇവിടെ കാണുക


