Modi Fuel Efficiency initiative with reduced convoy
രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ സ്വന്തം വാഹനവ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. (Modi Fuel Efficiency) ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും ഇതിനായി കാർ പൂളിങ് അടക്കമുള്ള സംവിധാനങ്ങൾ ജനങ്ങൾ ശീലമാക്കണമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സുരക്ഷാ പ്രോട്ടോക്കോളിലും മാറ്റം വരുത്തി അദ്ദേഹം മാതൃകയായത്. എസ്പിജി (SPG) പ്രോട്ടോക്കോൾ പ്രകാരം സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ വാഹനങ്ങൾ മാത്രമാകും ഇനി മുതൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടാവുക. അനാവശ്യമായ അകമ്പടി വാഹനങ്ങൾ ഒഴിവാക്കുന്നതിലൂടെ വലിയ തോതിൽ ഇന്ധനം ലാഭിക്കാനും പരിസ്ഥിതി സൗഹൃദമായ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Prime Minister of India
സന്ദർശിക്കാം.


