Meta layoffs affecting thousands of employees
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്കുള്ള വൻ നിക്ഷേപങ്ങളുടെയും ചെലവ് ചുരുക്കലിന്റെയും ഭാഗമായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ ‘മെറ്റ’യിൽ വീണ്ടും വൻ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ. തങ്ങളുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുന്ന, അതായത് എണ്ണായിരത്തോളം പേരെയാണ് മെറ്റ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ഇന്ന് പുലർച്ചെ നാല് മണിക്ക് ഇമെയിൽ വഴിയാണ് കമ്പനിയിൽ നിന്നും ഈ ഷോക്കിങ് സന്ദേശം ലഭിച്ചത്. (Meta Layoffs) പിരിച്ചുവിടൽ നടപടികൾ ഓഫീസുകളിൽ ഉണ്ടാക്കാവുന്ന അസ്വാരസ്യങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കുന്നതിനായി യു.എസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള വിവിധ ആഗോള മേഖലകളിലെ ജീവനക്കാരോട് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മെറ്റ നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Meta
സന്ദർശിക്കാം.
ആഗോളതലത്തിൽ എണ്ണായിരത്തോളം പേരെ പിരിച്ചുവിട്ടതിനൊപ്പം തന്നെ, കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി ഏകദേശം ഏഴായിരത്തോളം ജീവനക്കാരെ പുതിയ എഐ കേന്ദ്രീകൃത ടീമുകളിലേക്ക് മാറ്റി നിയമിക്കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്ന ആറായിരത്തോളം ഒഴിവുകളിലേക്കുള്ള പുതിയ നിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ സാങ്കേതികവിദ്യയ്ക്കായി ഈ വർഷം വലിയ തുക നീക്കിവെക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത ചെലവ് ചുരുക്കൽ നടപടിയെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി. മെറ്റയുടെ ഈ പെട്ടെന്നുള്ള കൂട്ടപ്പിരിച്ചുവിടൽ നടപടി ആഗോള ടെക് ലോകത്തെ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
ഇവിടെ കാണുക
#Meta #MetaLayoffs #TechLayoffs #MarkZuckerberg #Facebook #Instagram #TechNews #MalayalamNews #JobCuts #ArtificialIntelligence #BusinessNews #BreakingNews


