MDMA drug bust at Valayar toll plaza
പാലക്കാട്: വാളയാർ ടോൾപ്ലാസയിൽ വൻ ലഹരിമരുന്ന് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കർശനമായ വാഹന പരിശോധനയിലാണ് മാരക രാസലഹരിയായ MDMAയുമായി എറണാകുളം സ്വദേശി റിനിൽ രാജ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 500 ഗ്രാം മാരക രാസലഹരിയായ MDMA ആണ് അധികൃതർ പിടിച്ചെടുത്തത്. (MDMA Drug Bust)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Excise Department
സന്ദർശിക്കാം.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി-പെൺവാണിഭ സംഘങ്ങളിലേക്ക് എത്തിക്കാനായി ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് ഈ മയക്കുമരുന്ന് എന്നാണ് പ്രാഥമിക വിവരം. അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി കൂടിയാണ് പിടിയിലായ റിനിൽ രാജ എന്ന് അധികൃതർ സൂചിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
ഇവിടെ കാണുക
പിടിയിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഈ ലഹരി കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് പ്രധാനികളെക്കുറിച്ചും എറണാകുളത്തെ ഇവരുടെ പ്രധാന ഇടപാടുകാരെക്കുറിച്ചും കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
#palakkad #valayartollplaza #breakingnews #drugbust #mdmaseizure #keralapolice #exciseraid #latestnews #keralanews #ernakulam


