Police investigation at Kumbla tragedy incident
പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് കുമ്പള സ്വദേശിനിയായ യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയുമായി നാലുമാസം മുമ്പാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
ഇതിനുപിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്ന പ്രഫുല്ല, വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. തന്റെ മൃതദേഹം മണിയെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണമെന്ന് പ്രഫുല്ല ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മണിയുടെ തമിഴ്നാട്ടിലെ വീട്ടിലായിരിക്കുമോ സംസ്കാരം നടത്തുക എന്ന കാര്യത്തിൽ ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനമെടുക്കും.
ഇവിടെ കാണുക


