Agni 5 missile test launch by India
എംഐആർവി (MIRV) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അത്യാധുനിക അഗ്നി-5 മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ഐലന്റിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 5,000 കിലോമീറ്ററിന് മുകളിൽ ദൂരപരിധിയുള്ള ഈ മിസൈൽ, ഒരേസമയം ഒന്നിലധികം ആണവ പോർമുനകളെ വഹിക്കാനും വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം തകർക്കാനും ശേഷിയുള്ളതാണ്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത അവിയോണിക്സ് സിസ്റ്റങ്ങളും സെൻസർ പാക്കേജുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ വനിതാ ശാസ്ത്രജ്ഞർ നേതൃത്വം നൽകിയ ഈ അഭിമാന നേട്ടത്തോടെ, എംഐആർവി സാങ്കേതികവിദ്യ കൈവശമുള്ള അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ വൻശക്തി രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടംപിടിച്ചു. മൂന്ന് ഘട്ടങ്ങളായുള്ള ഖര ഇന്ധന എഞ്ചിനാണ് മിസൈലിന് കരുത്ത് പകരുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
DRDO
സന്ദർശിക്കാം.


