KSRTC Courier Service logistics counter and parcel service
KSRTC Courier Service സംബന്ധിച്ച പുതിയ പരാതികൾ പൊതുഗതാഗത മേഖലയിലും ടിക്കറ്റിതര വരുമാന പദ്ധതികളിലും വീണ്ടും ചർച്ചയാകുകയാണ്. സേവനത്തിന്റെ നടത്തിപ്പും വരുമാന സുതാര്യതയും സംബന്ധിച്ച ആശങ്കകളാണ് ഇപ്പോൾ ഉയരുന്നത്.
കൊറിയർ സേവനത്തിന്റെ നടത്തിപ്പിനെച്ചൊല്ലിയുള്ള വിമർശനം | KSRTC Courier Service
#KSRTC #KSRTCCourierService #KeralaNews #MalayalamNews #PublicTransport #KSRTCLogistics #KeralaKaumudi #BreakingNews
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ കടുത്ത പ്രതിസന്ധിയിലേക്കും വരുമാന നഷ്ടത്തിലേക്കും കൂപ്പുകുത്തുന്നു. 2023 ജൂണിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് അതിവേഗം കൊറിയർ സേവനങ്ങൾ എത്തിക്കാനും ആദ്യവർഷങ്ങളിൽ കോടികളുടെ വരുമാനം നേടാനും കഴിഞ്ഞിരുന്നു.
എന്നാൽ നടത്തിപ്പ് ചുമതല അഞ്ച് വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് (സിംഘു സൊല്യൂഷൻസ്) കൈമാറിയതോടെയാണ് കാര്യങ്ങൾ അവതാളത്തിലായത്. സമയബന്ധിതമായി ഡോർ ഡെലിവറി നടപ്പാക്കാത്തതും, കൗണ്ടറുകളുടെ പ്രവർത്തനസമയം 24 മണിക്കൂറിൽ നിന്ന് രാത്രി എട്ടുമണിവരെയായി ചുരുക്കിയതും, ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമെല്ലാം സേവനത്തെ പ്രതികൂലമായി ബാധിച്ചു. സ്വകാര്യ ബില്ലിംഗ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനാൽ യഥാർത്ഥ കളക്ഷൻ വിവരം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പദ്ധതി വീണ്ടും കോർപ്പറേഷൻ നേരിട്ട് നടത്തണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala State Road Transport Corporation (KSRTC) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


