KC Venugopal Strategy praised by Vellappally Natesan
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ശില്പി കെ.സി. വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. (KC Venugopal Strategy) തിരഞ്ഞെടുപ്പിൽ നയരൂപീകരണത്തിലും തന്ത്രങ്ങൾ മെനയുന്നതിലും കെ.സി. ചെലുത്തിയ സ്വാധീനം നിർണ്ണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആളുകൊണ്ടും അർത്ഥംകൊണ്ടും ബുദ്ധികൊണ്ടും വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് വേണുഗോപാലാണ്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകളുമായി യുഡിഎഫ് ഭരണത്തിലേറുമ്പോൾ, ഘടകകക്ഷികളും നേതാക്കളും ഒരേമനസ്സോടെ പ്രവർത്തിച്ചത് വിജയത്തിന് മാറ്റ് കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി നിയമിതനായ വി.ഡി. സതീശന് എല്ലാവിധ ആശംസകളും നേർന്ന വെള്ളാപ്പള്ളി, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
SNDP Yogam
സന്ദർശിക്കാം.


