Kayamkulam Case Shock
കായംകുളത്ത് പരിക്കേറ്റ യുവതിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടുമായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പരിക്കേറ്റ് ചികിത്സയിൽ കഴിയവെ പൊലീസുകാർ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി വലിയ വിവാദമായിരുന്നു. എന്നാൽ, അന്വേഷണ റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് അനുകൂലമായതോടെ ആഭ്യന്തര വകുപ്പിനെതിരെയും പൊലീസിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.


