Kasaragod dowry death case investigation
കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചർളടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ നിരന്തരമായ മർദനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബം നൽകിയ സ്വർണാഭരണങ്ങളും മഹറായി ലഭിച്ച മാലയും ആവശ്യപ്പെട്ട് ഭർത്താവ് സുഫൈദയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനിടയിൽ വിവരം പുറത്തറിയിക്കാതിരിക്കാൻ ഫോൺ എറിഞ്ഞുപൊട്ടിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി. (Kasaragod Dowry Death)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
യുവതി ആസിഡ് കുടിച്ച സമയത്തുപോലും ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഫൈദയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാസർകോട് മിംസ് ആശുപത്രിയിൽ ആർ.ഡി.ഓ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സാധാരണ കുടുംബവഴക്കാണെന്ന് കരുതിയ സംഭവത്തിൽ ഇത്രയും വലിയ ദയനീയതയുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
ഇവിടെ കാണുക


