US military strike near Hormuz Strait amid rising Iran conflict
ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും മൂർച്ഛിക്കുന്നു. ഏപ്രിൽ ഏഴിന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട്, ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് തകർത്തതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. യുഎസ് സൈന്യത്തിന് നേരെ ഇറാൻ തിരിച്ചും വെടിയുതിർത്തതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി media7news.com-ൽ വായിക്കുക സന്ദർശിക്കുക.
അമേരിക്കയുടെ ഈ നീക്കത്തെ ‘സ്നേഹപൂർവമുള്ള ആക്രമണം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ പ്രകോപനം തുടരുകയാണെങ്കിൽ ഇതിലും ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാന കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് യുഎസ് നിലപാട്. എന്നാൽ ഇറാന്റെ ആണവ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് https://www.centcom.mil സന്ദർശിക്കുക.


