Ebola Outbreak Africa health emergency alert
മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ആശങ്കപ്പെടുത്തുന്ന വിധം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന (WHO). ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DR Congo) അപകടസാധ്യതാ തോത് ‘വളരെ ഉയർന്ന’ നിലയിലാണെന്നും, ഇവിടെ രോഗം സംശയിക്കുന്നവരുടെ എണ്ണം 750-ഓളവും മരണസംഖ്യ 177-ഉം പിന്നിട്ടതായും അധികൃതർ വ്യക്തമാക്കി. നിലവിലെ വ്യാപനം വലിയ വെല്ലുവിളിയാണെന്ന് WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. പ്രത്യേക ചികിത്സയോ വാക്സിനോ നിലവിലില്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ (Bundibugyo) ആണ് ഈ ഘട്ടത്തിൽ പടരുന്നതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് അവസാനം ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. (Ebola Outbreak Africa)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
World Health Organization
സന്ദർശിക്കാം.
കോംഗോയ്ക്ക് പുറമെ ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലെയും സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ ‘പബ്ലിക് ഹെൽത്ത് എമർജൻസി’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതലുകളുടെ ഭാഗമായി കേരളത്തിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും ക്വാറന്റൈൻ സംവിധാനങ്ങളും സംസ്ഥാനം കർശനമാക്കും. രോഗലക്ഷണങ്ങളോടെ എത്തുന്നവരെ നിരീക്ഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. 1976-ൽ വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ വലിയ എബോള വ്യാപനമാണിത്.
ഇവിടെ കാണുക


