CPIM Corporation Rift over no confidence motion and internal party differences
CPIM Corporation Rift വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകുകയാണ്. കോർപ്പറേഷനിലെ അവിശ്വാസപ്രമേയ നീക്കത്തെച്ചൊല്ലിയുള്ള നിലപാടുകൾ സി.പി.എമ്മിനുള്ളിൽ തന്നെ വ്യത്യസ്ത പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
അവിശ്വാസപ്രമേയ നീക്കത്തിൽ പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത | CPIM Corporation Rift
#CPIM #CorporationPolitics #NoConfidenceMotion #UDF #BJP #KeralaPolitics #VSivankutty #VJoy #PoliticalNews
കോർപ്പറേഷനിലെ ബി.ജെ.പി ഭരണസമിതിക്കെതിരെയുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നീക്കത്തിൽ വളരെ സൂക്ഷിച്ചുമാത്രം മുന്നോട്ടുപോയാൽ മതിയെന്ന നിലപാടിൽ സി.പി.എം. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാമെന്ന് പരസ്യനിലപാട് സ്വീകരിച്ച സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിക്കെതിരെ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്. നയപരമായ കാര്യങ്ങളിൽ പാർട്ടിയോട് ആലോചിക്കാതെയാണ് ശിവൻകുട്ടി പ്രതികരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് പുതിയ ഭിന്നത. ശിവൻകുട്ടിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി വി. ജോയിയും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കും രംഗത്തെത്തിയതോടെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ പരസ്യമായിരിക്കുകയാണ്.
ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതിൽ പൊതുവായ യോജിപ്പുണ്ടെങ്കിലും എടുത്തുചാടി കെണിയിൽ വീഴരുതെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബി.ജെ.പി ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം തികയുന്നതേയുള്ളൂ എന്നതിനാൽ ആദ്യ അവിശ്വാസം പരാജയപ്പെട്ടാൽ വീണ്ടും ആറുമാസം കാത്തിരിക്കേണ്ടി വരും. നിലവിൽ കാപ്പ കേസിൽ ജയിലിലുള്ള ബി.ജെ.പി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. കൂടാതെ പ്രമേയത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫുമായി സഹകരിച്ചാൽ അത് ‘കോ-ലീ-ബീ’ സഖ്യമെന്ന രാഷ്ട്രീയ ആരോപണത്തിന് വഴിതുറക്കും. നിലവിൽ അവിശ്വാസം വിജയിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ, സുഗതന്റെ വിഷയത്തിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാൻ മാത്രമാണ് സി.പി.എം തീരുമാനം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala State Election Commission സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


