Anchal police attack and burnt bullet bike
കൊല്ലം ജില്ലയിലെ അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചൽ സ്വദേശിയുമായ വിവേകിന്റെ ബുള്ളറ്റാണ് അർദ്ധരാത്രിയോടെ കത്തിച്ചുചാമ്പലാക്കിയത്. ബൈക്ക് കത്തുന്നത് കണ്ട് പുറത്തേക്കോടിയ വിവേകും അച്ഛനും അമ്മയും, അക്രമി വീട്ടുപടിക്കൽ കരിഓയിൽ ഒഴിച്ചിരുന്നതിനാൽ തെന്നിവീണ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിവേകിന്റെ വീട്ടിൽ നിന്ന് മൂന്ന് പേജുള്ള ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. ‘മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ’ തുടങ്ങിയ കടുത്ത പരാമർശങ്ങളാണ് ഈ കത്തിലുള്ളത്. (Anchal Police Attack)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
രാഷ്ട്രീയ വൈരാഗ്യമാണ് ഈ ആസൂത്രിത അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മൂന്ന് വർഷം മുൻപ് പുനലൂരിലെ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലാത്തിച്ചാർജ് നടത്തിയ പോലീസ് സംഘത്തിൽ വിവേകുമുണ്ടായിരുന്നു. അന്ന് വിവേകിന്റെ ലാത്തിയടിയേറ്റ് ചില കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തിലാണ് അന്ന് പരിക്കേറ്റവർ ഇപ്പോൾ പ്രതികാരവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സൂചന. സംഭവത്തെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി. ഡോ. അപർണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കാണുക


