Prafulla Mani love story funeral in Tamil Nadu
വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുത വരൻ മണിയുടെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട് കുമ്പള സ്വദേശിനി പ്രഫുല്ലയുടെ (26) സംസ്കാരം മണിക്കരികിൽ തന്നെ നടത്തി. (Prafulla Mani love story) തന്നെ മണിയെ അടക്കിയ സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്ന പ്രഫുല്ലയുടെ അവസാന ആഗ്രഹം ഇരുവീട്ടുകാരും അംഗീകരിക്കുകയായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മണിയുമായി ഹോട്ടൽ മാനേജ്മെന്റ് പഠനകാലത്താണ് പ്രഫുല്ല പ്രണയത്തിലായത്. വിവാഹനിശ്ചയം കഴിഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ജനുവരിയിലുണ്ടായ വാഹനാപകടത്തിൽ മണി മരിച്ചത്. ഈ വിയോഗം താങ്ങാനാവാതെ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഫുല്ല വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മണിയുടെ വീട്ടുപറമ്പിൽ സംസ്കരിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.


